Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lands Bengaluru

ആ​കാ​ശ എ​യ​ർ വി​മാ​നം ബം​ഗ​ളൂ​രു​വി​ൽ തി​രി​ച്ചി​റ​ക്കി; ഇ​ന്ധ​ന പ്ര​ശ്ന​ങ്ങ​ളെ​ന്ന് സൂ​ച​ന

ന്യൂ​ഡ​ൽ​ഹി: കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ആ​കാ​ശ എ​യ​ർ വി​മാ​നം ബം​ഗ​ളൂ​രു​വി​ലേ​ക്ക് തി​രി​ച്ചു​പ​റ​ന്നു. ഇ​ന്ധ​ന സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് തി​രി​ച്ച് പ​റ​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ഒ​ക്ടോ​ബ​ർ 29നാ​ണ് സം​ഭ​വം. വി​മാ​നം തി​രി​ച്ചു​പ​റ​ന്ന​ത് ആ​കാ​ശ എ​യ​ർ ‌സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കൊ​ച്ചി​ക്കു പോ​കേ​ണ്ടി​യി​രു​ന്ന ആ​കാ​ശ എ​യ​ർ ഫ്ലൈ​റ്റ് ക്യു​പി 1361 തി​രി​ച്ചു പ​റ​ന്ന് ബം​ഗ​ളൂ​രു​വി​ൽ സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കി​യെ​ന്ന് ആ​കാ​ശ എ​യ​ർ വ​ക്താ​വ് പ​റ​ഞ്ഞു. സു​ര​ക്ഷ​യാ​ണ് ഞ​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ മു​ൻ​ഗ​ണ​ന. ഞ​ങ്ങ​ളു​ടെ പൈ​ല​റ്റു​മാ​ർ വ​ള​രെ ശ്ര​ദ്ധ​യോ​ടെ കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് തി​രി​ച്ചു​പ​റ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​മാ​നം തി​രി​ച്ചു​വി​ടാ​നു​ണ്ടാ​യ കാ​ര​ണം ഔ​ദ്യോ​ഗി​ക​മാ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. എ​ന്നാ​ൽ ഇ​ന്ധ​ന സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് വി​മാ​നം തി​രി​ച്ചു​പ​റ​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. കോ​ക്പി​റ്റ് സ്വി​ച്ചു​ക​ള്‍ തെ​റ്റാ​യി പ്ര​വ​ർ​ത്തി​പ്പി​ച്ച​താ​കാം ഇ​തി​നു കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം.

വി​മാ​ന​ത്തി ഇ​രു​ഭാ​ഗ​ങ്ങ​ളി​ലെ​യും ടാ​ങ്കു​ക​ളി​ലു​ള്ള ഇ​ന്ധ​ന​ത്തി​ന്‍റെ അ​ള​വി​ൽ അ​സ​ന്തു​ലി​താ​വ​സ്ഥ​യു​ണ്ടാ​കു​ന്ന​ത് വി​മാ​ന​ത്തി​ന്‍റെ സ്ഥി​ര​ത​യെ ബാ​ധി​ക്കും.

Latest News

Corehub Up